Mon. Dec 23rd, 2024
ബംഗളൂരു:

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി കർണാടക നിയമസഭ ഉപതെരഞ്ഞടുപ്പിൽ ബിജെപിയുടെ താരപ്രചാരക. 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കെ ആർ പേട്ട് മണ്ഡലത്തിൽ വീടുകയറിയിറങ്ങിയുള്ള പ്രചാരണത്തിൽ താരം സജീവമായിരുന്നു.

യെദ്യൂരപ്പ മന്ത്രിസഭയിൽ അംഗമായ കെ സി നാരായണ ഗൗഡയായിരുന്നു ഇവിടെ ബിജെപി സ്ഥാനാർഥി. കെ ആർ പേട്ടിലെ വീടുകയറിയുള്ള പ്രചാരണത്തിൽ രാഗിണി ദ്വിവേദിയും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി വൈ വിജയേന്ദ്രയുമൊന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

2019ല ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് രാഗിണി ഔദ്യോഗികമായി ബിജെപിയിൽ ചേരുമെന്ന് വാർത്തകളുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ നിരവധി റോഡ്ഷോയിലും നടി പങ്കെടുത്തു. മയക്കുമരുന്ന് കേസിൽ ശിവജിനഗറിൽ നിന്നുള്ള യുവമോർച്ച നേതാവ് കാർത്തിക് രാജിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

എട്ട് മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം വെള്ളിയാഴ്ച രാവിലെയാണ് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് രാഗിണിയെ അറസ്റ്റ് ചെയ്തത്. യെലഹങ്കയിലെ വീട്ടിൽ നടത്തില വിരുന്നിലടക്കം ഇവർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ചോദ്യംചെയ്യലിൽ വ്യക്തമായിരുന്നു.