Mon. Dec 23rd, 2024

തിരുവനന്തപുരം:

വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ അൻസർ പൊലീസ് പിടിയിൽ. കേസിലെ രണ്ടാം പ്രതിയാണ് അൻസർ. ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിയെന്ന് ദൃക്സാക്ഷി തിരിച്ചറിഞ്ഞത്തിൽ ഒരാൾ അൻസറായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇതോടെ കേസല്‍ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.

അതേസമയം, കേസിലെ രണ്ടാം പ്രതിയായ അൻസർ കൊലപാതക സംഘത്തിലുണ്ടോയെന്ന് അന്വേഷണം തുടരുകയാണെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി അറിയിച്ചു. എന്നാല്‍, അൻസാണ് ആക്രമിച്ചതെന്ന് സാക്ഷികൾ പറയുന്നു. ഈ വൈരുദ്ധ്യത്തെ കുറിച്ചുള്ള അന്വേഷണമാണ് തുടരുന്നത്.

By Arya MR