Mon. Dec 23rd, 2024

മുംബൈ:

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പാര്‍ട്ട്. സുശാന്തിന്റെ മുൻ കാമുകിയായിരുന്ന റിയ ചക്രബര്‍ത്തിയോട് പൊലീസ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു. റിയയുടെ ക്രെഡിറ്റ് കാര്‍ഡിലൂടെ  ലഹരി കടത്തുകാര്‍ക്ക് പണം കൈമാറിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ റിയയുടെ സഹോദരൻ ഷോവിക്ക് ചക്രബർത്തി, സുശാന്തിന്റെ ഹൗസ് മാനേജർ സാമുവേൽ മിറാൻഡ എന്നിവർ അറസ്റ്റിലായി. ഇവരെ രണ്ടുപേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഈ കേസില്‍ ഇതുവരെ 7 പേര്‍ അറസ്റ്റിലായെന്ന് അന്വേഷണ തലവന്‍ കെ പി മല്‍ഹോത്ര മാധ്യമങ്ങളോട് പറഞ്ഞു.

By Arya MR