Mon. Dec 23rd, 2024

കൊല്ലം:

ചവറ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മുൻ മന്ത്രി ഷിബു ബേബി ജോൺ തന്നെ. ഒമ്പതാം തീയതിക്ക് മുന്പേ മുന്നണിയോഗം ചേർന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും നേതാക്കൾ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ മുന്നേറ്റവും ആണ് യുഡിഎഫ് പ്രതീക്ഷ.

സിഎംപി സ്ഥാനാര്‍ത്ഥിയായി  മത്സരിച്ച് പിന്നിട് സിപിഎമ്മിനൊപ്പം കൂടിയ ചവറ എന്‍  വിജയന്‍ പിള്ളയുടെ മരണത്തെ തുടര്‍ന്നാണ് നിയമസഭാമണ്ഡലം  ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ആയതിനാൽ തന്നെ, മുന്‍ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ സുജിത് വിജയന്‍ ചവറ ഏരിയ സെക്രട്ടറി മനോഹരന്‍ എന്നിവരുടെ പേരുകളാണ് എൽഡിഎഫ് പരിഗണിക്കുന്നത്. എന്‍ഡിഎ യോഗവും ഉടന്‍  ചേരുമെന്നാണ് നേതാക്കൾ പറയുന്നത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി ആയിരിക്കും മത്സരിക്കുക.

By Arya MR