Sun. Dec 22nd, 2024
തിരുവനന്തപുരം:

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ ലീനയുടെ മകൻ നിഖിൽ കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തൻ്റെ വീടും ആക്രമിച്ചു എന്നാണ് ലീന പറഞ്ഞിരുന്നത്.

സംഭവത്തിൽ ഇവർ പൊലീസിനു പരാതി നൽകിയിരുന്നു. മാധ്യമങ്ങളിലൂടെയും ഇവർ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാക്കൾ ലീനയുടെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു.എന്നാൽ, അന്വേഷണത്തിൽ നിഖിൽ കൃഷ്ണയെ സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൂന്തുറ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.