Wed. Jan 22nd, 2025

കണ്ണൂർ:

തലശ്ശേരിയില്‍  ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. പൊന്ന്യംചൂളയിലാണ് സംഭവം. ബോംബ് നിര്‍മാണത്തിനിടയിലാണ് സ്‌ഫോടനമെന്ന് സംശയിക്കുന്നു. പ്രദേശത്തുനിന്ന് നിര്‍മിച്ചുവെച്ച 15 ബോംബുകള്‍ കണ്ടെടുത്തു.

പരിക്കേറ്റവരെ തലശ്ശേരിയിലെ പ്രധാന ആശുപത്രികളിലേക്ക് മാറ്റി. കതിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെടുന്ന സ്ഥലത്താണ് അപകടമുണ്ടായത്. പോലീസ് പ്രദേശത്ത് പരിശോധന നടത്തുന്നു. ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദർശിക്കും.

By Arya MR