Sun. Dec 22nd, 2024
മും​ബൈ:

 
ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് രജ്‌പുത്തിന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ വീ​ട്ടി​ല്‍ നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ(​എ​ന്‍​സി​ബി)​യു​ടെ റെ​യ്‌ഡ്. റി​യ​യു​ടെ മും​ബൈ​യി​ലെ വ​സ​തി​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. റി​യ​ക്ക് ല​ഹ​രി മ​രു​ന്ന് റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് റെ​യ്‌ഡ്. നേ​ര​ത്തെ എ​ന്‍​സി​ബി മും​ബൈ​യി​ല്‍ അ​റ​സ്റ്റ് ചെ​യ്ത ല​ഹ​രി മ​രു​ന്ന് ഇ​ട​പാ​ടു​കാ​ര​ന്‍ സ​യി​ദ് വി​ല​ത്ര​യ്ക്ക് റി​യ​യു​ടെ സ​ഹോ​ദ​ര​ന്‍ ഷോ​വി​ക് ച​ക്ര​വ​ര്‍​ത്തി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

എ​ന്‍​സി​ബി സം​ഘം സു​ശാ​ന്തി​ന്റെ ഹൗ​സ് മാ​നേ​ജ​ര്‍ സാ​മു​വ​ല്‍ മി​റാ​ന്‍​ഡ​യു​ടെ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഷോ​വി​ക് ച​ക്ര​വ​ര്‍​ത്തി​ക്കും സാ​മു​വ​ല്‍ മി​റാ​ന്‍​ഡ​യ്ക്കും സ​യി​ദ് വി​ല​ത്ര ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്തു​വെ​ന്ന് എ​ന്‍​സി​ബി സം​ഘം ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ വീ​ട്ടി​ല്‍ റെ​യ്‌ഡ് ആ​രം​ഭി​ച്ച​ത്. താ​ന്‍ ഒ​രി​ക്ക​ല്‍ പോ​ലും മ​യ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും സു​ശാ​ന്തി​നെ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ നി​ന്നും താ​ന്‍ വി​ല​ക്കി​യി​രു​ന്നു​വെ​ന്നും റി​യ ചി​ക്ര​വ​ര്‍​ത്തി പ​റ​ഞ്ഞി​രു​ന്നു.