Fri. May 16th, 2025

കോട്ടയം:

ജോസ് കെ മാണിക്കെതിരെ തൊടുപുഴ കോടതിയില്‍ ഹര്‍ജി നല്‍കി പിജെ ജോസഫ് . ചെയര്‍മാന്‍ പദവി ഉപയോഗിക്കരുതെന്ന ഉത്തരവ് ജോസ് ലംഘിച്ചെന്ന് ജോസഫ് ഹർജിയിൽ പറയുന്നു. ജോസ് കെ മാണി സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിച്ചതിനെതിരെയാണ് ജോസഫ് നിയമപരമായി നീങ്ങുന്നത്.

കേരള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ. മാണി വിഭാഗത്തിന് ലഭിച്ചതിനെതിരെ തിങ്കളാഴ്ച റിട്ട് ഹര്‍ജി നല്‍കുമെന്ന് പിജെ ജോസഫ് ഇന്നലെ വ്യക്തമാക്കിയിരുന്നു. താനാണ് ഇപ്പോഴും പാർട്ടിയുടെ വർക്കിങ് കമ്മിറ്റി ചെയർമാൻ എന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നത്തെക്കുറിച്ചു മാത്രമാണു തീരുമാനം എടുത്തതെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam