Mon. Dec 23rd, 2024

ഡൽഹി:

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 78,512 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം പിന്നിട്ടു. ഒറ്റദിവസത്തിനിടെ 971 പേര്‍ മരിച്ചതടക്കം ആകെ കൊവിഡ് മരണങ്ങള്‍ 64,469 ആയി. രാജ്യത്തെ കോവിഡ് മുക്ത നിരക്ക് 76.62 ശതമാനമായിട്ടുണ്ട്. 27.74 ലക്ഷം പേര്‍ ഇതിനോടകം രോഗമുക്തി നേടി. 7.81 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ദൈനംദിന റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ മെക്സിക്കോയെ പിന്തള്ളി മൂന്നാമതെത്തിയെന്ന് വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്ത് പ്രതിദിന രോഗവ്യാപനത്തിലും ഇന്ന് ഇന്ത്യയാണ് മുന്നില്‍.