Mon. Dec 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാംമൂടിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയത് രാഷ്ട്രീയകാരണങ്ങളാലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഡിഐജി. എല്ലാ സാധ്യതയും അന്വേഷിക്കും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും  സഞ്ജയ്കുമാര്‍ ഗുരുദിന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ നേരത്ത അറിയാം. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായും ഡിഐജി വ്യക്തമാക്കി.

അതേസമയം, വെഞ്ഞാറമ്മൂടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേര്‍ കസ്റ്റഡിയിൽ. മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേരാണ് പിടിയിലായത്.  അക്രമിസംഘം സഞ്ചരിച്ച രണ്ടു ബൈക്കുകള്‍ കണ്ടെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന കത്തിയും കണ്ടെത്തിയിട്ടുണ്ട്.

 

 

By Binsha Das

Digital Journalist at Woke Malayalam