Sat. Apr 26th, 2025

തിരുവനന്തപുരം:

എക്സൈസ് വകുപ്പിൽ നിലനിന്നിരുന്ന സീനിയോറിറ്റി തർക്കം പരിഹരിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്സൈസ് വകുപ്പിൽ ഭരണകക്ഷി നേതാക്കൾ നടത്തിയ അനാവശ്യ ഇടപെടാലണ് ഇതിനു കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റം നൽകുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിന്നിരുന്നു. ഈ കേസുകൾ കൃത്യസമയത്ത് പരിഹരിക്കപ്പെട്ടിരുന്നുവെങ്കിൽ അനുവിനും റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിച്ചേനെയെന്ന് ആരോപണം ഉയർന്നിരുന്നു.

എല്ലാ പിഎസ്സി റാങ്ക് ലിസ്റ്റും ആറ് മാസത്തേക്ക് നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, സർക്കാരിൻ്റെ നൂറ് ദിനം, നൂറ് പദ്ധതി പ്രഖ്യാപനം തട്ടിപ്പാണെന്നും ചെന്നിത്തല ആരോപിച്ചു.