Mon. Dec 23rd, 2024

മല്‍മോ:

ദക്ഷിണ സ്വീഡനിലെ മല്‍മോയില്‍ കലാപം. ഒരു തീവ്രവലതുപക്ഷ നേതാവിന്‍റെ റാലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പരസ്യമായ തെരുവ് യുദ്ധത്തിലേക്ക് നീങ്ങിയത്. തെരുവിലിറങ്ങിയ 300 പ്രതിഷേധക്കാർ തീവെയ്പ്പ് നടത്തുകയും പോലീസിനെതിരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. മണിക്കൂറുകൾ എടുത്താണ് സ്ഥിതി ശാന്തമാക്കിയത്.

വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മല്‍മോയില്‍ വെള്ളിയാഴ്ച ഡനീഷ് വലതുപക്ഷ നേതാവ് റാസ്മസ് പല്വേദന്‍ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ഈ റാലിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു. ചില തീവ്രവലതുപക്ഷക്കാര്‍ നഗരത്തില്‍ ഇസ്ലാം വിശുദ്ധ ഗ്രന്ഥം ഖുറാന്‍ അഗ്നിക്കിരയാക്കിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പോലീസിനെ ഉദ്ദരിച്ച് സ്വീഡിഷ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കുടിയേറ്റ വിരുദ്ധ കക്ഷിയായ ഹാര്‍ഡ് ലൈന്‍ നേതാവാണ്  റാസ്മസ് പല്വേദന്‍. ന്‍പ് തന്നെ ഇയാളുടെ സ്വീഡനിലേക്കുള്ള വരവ് സ്വീഡിഷ് അധികൃതര്‍ രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇയാള്‍ സമൂഹത്തിന് വെല്ലുവിളി ഉയര്‍ത്തിയതിനാലാണ് ഇയാളെ  റാലിക്ക് മുന്‍പേ കസ്റ്റഡിയില്‍ എടുത്തത്.