Thu. May 15th, 2025
തിരുവനന്തപുരം:

 
ഓണക്കാലത്ത് മദ്യവില്പന വര്‍ദ്ധിപ്പിക്കാന്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് എക്സൈസ് വകുപ്പ്. ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം വർദ്ധിപ്പിച്ചു. നിലവിൽ 400 ടോക്കണുകളായിരുന്നു ഒരു ദിവസം വിതരണം ചെയ്തിരുന്നത്. ഇത് 600 ടോക്കണുകളാക്കിയിട്ടുണ്ട്.

ഇനി മദ്യവില്പന സമയം രാവിലെ ഒൻപത് മുതൽ രാത്രി ഏഴ് വരെ അനുവദിക്കും. നേരത്തെ അഞ്ച് മണി വരെ ആയിരുന്നു സമയം. ഒരു തവണ ടോക്കൺ എടുത്തു മദ്യം വാങ്ങിയവ‍ർക്ക് വീണ്ടും മദ്യം വാങ്ങാൻ മൂന്ന് ദിവസത്തെ ഇടവേള നി‍ർബന്ധമാക്കിയതും താത്കാലികമായി പിൻവലിച്ചിട്ടുണ്ട്. ഇനി ഏത് ദിവസവും മദ്യം വാങ്ങാം. ബെവ്കോയുടെ ബെവ്ക്യൂ ആപ്പ് വഴിയാണ് ടോക്കണുകൾ ബുക്ക് ചെയ്യേണ്ടത്.