Thu. Jan 23rd, 2025

തിരുവനന്തപുരം:

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ചര മണിക്കൂറാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ പത്തരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. അനില്‍ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു. നയതന്ത്ര പാഴ്‌സലിൽ വന്ന സ്വർണ്ണം കസ്റ്റംസ് പിടിച്ച ജൂലൈ അഞ്ചാം തീയതി സ്വപ്ന സുരേഷും അനിൽ നമ്പ്യാരും രണ്ട് തവണ ഫോണിൽ സംസാരിച്ചിരുന്നു.

 തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പിടിച്ചെടുത്ത സ്വർണം അടങ്ങിയ ബാഗേജ് നയതന്ത്രപാഴ്സലല്ല, വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുവന്നതാണെന്ന് കോൺസുൽ ജനറൽ കത്ത് നൽകിയാൽ രക്ഷപ്പെടാമെന്ന് അനിൽ നമ്പ്യാർ തനിക്ക് ഉപദേശം നൽകിയതായി സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നേരത്തെ മൊഴി നൽകിയിരുന്നു.