ഡൽഹി:
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണസമിതിയും ഉപദേശക സമിതിയും രൂപീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം കൂടി അനുവദിച്ചു. തിരുവനന്തപുരം ജില്ലാ ജഡ്ജി അല്ലെങ്കില്‍ ഹിന്ദുവായ മുതിര്‍ന്ന അഡീഷണല്‍ ജഡ്ജി ആകും ഭരണസമിതിയുടെ അധ്യക്ഷന്‍ എന്ന് കോടതി വ്യക്തമാക്കി.
ഉപദേശക സമിതിയില്‍ കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെ നിയമിക്കാന്‍ അനുവദിക്കണമെന്ന ക്ഷേത്രം ട്രസ്റ്റി രാമവര്‍മ്മയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ക്ഷേത്രത്തിന്റെ ഭരണ ചുമതല പുതുതായി രൂപീകരിക്കുന്ന ഭരണസമിതിക്ക് കൈമാറാമെന്ന് വ്യക്തമാക്കി രാമ വര്‍മ്മ ഫയല്‍ ചെയ്ത സത്യവാങ്മൂലവും കോടതി അംഗീകരിച്ചു.