Mon. Dec 23rd, 2024
ഡൽഹി:

കോൺഗ്രസ് ഇടക്കാല അധ്യക്ഷ പദവി ഒഴിയുകയാണെന്ന് സോണിയാ ഗാന്ധി. പ്രവർത്തക സമിതി യോഗത്തെ ഇത് സംബന്ധിച്ച നിലപാട് അറിയിച്ചിട്ടുണ്ട്.അധ്യക്ഷപദത്തിൽ തുടരാൻ വിസമ്മതം അറിയിച്ച് പ്രവർത്തക സമിതിക്ക് സോണിയാ ഗാന്ധി കത്തയച്ചിരുന്നു. പകരം അധ്യക്ഷനെ നിശ്ചയിക്കണമെന്ന് പ്രവർത്തക സമിതിയോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.

എക്കാലവും പാർട്ടിയോടൊപ്പം തന്നെ ഉണ്ടാകുമെന്നും സോണിയാഗാന്ധി കത്തിൽ കുറിച്ചു.ഇടക്കാല അധ്യക്ഷ പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇനി സ്ഥാനം ഒഴിയുന്നതിനും പുതിയ മുഴുവന്‍ സമയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് അവസരം ഒരുക്കുന്നതിനും താന്‍ ആഗ്രഹിക്കുന്നുവെന്ന് സോണിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, രാഹുലിനെ അധ്യക്ഷപദവിയിലേക്ക് പിന്തുണച്ച് മുതിർന്ന നേതാക്കൾ എഴുതിയ കത്ത് ഉചിതമായ സമയത്തായിരുന്നുല്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.രാഹുൽ ഗാന്ധിയോട് അധ്യക്ഷപദം എറ്റെടുക്കാൻ സോണിയാ ഗാന്ധി നിർദേശിക്കണമെന്നായിരുന്നു മുതിർന്ന കൊൺഗ്രസ് നേതാക്കളുടെ അഭ്യർത്ഥന.

മൻ മോഹൻസിംഗ്, എ.കെ ആന്റണി, മല്ലികാർജുൻ ഖാർഗേ, ഗുലാം നബി ആസാദ് ഉൾപ്പടെയുള്ള നേതാക്കളുടെതാണ് അഭ്യർത്ഥന. രാഹുൽ അധ്യക്ഷപദം എറ്റെടുക്കുന്നത് വരെയോ സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെയോ അധ്യക്ഷപദം കൈമാറരുതെന്നും അഭ്യർത്ഥനയുണ്ടായിരുന്നു. ഈ രണ്ട് നിർദേശവും സോണിയാ ഗാന്ധി തള്ളി.