Mon. Dec 23rd, 2024

ഡൽഹി:

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,408 പേ‌‌ർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് എണ്ണം 31,06,348 ആയി. 836 മരണങ്ങൾ കൂടി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ രാജ്യത്ത് ആകെ മരണം 57542 ആയി. ഇന്നലെ മാത്രം 57, 468 പേ‌ർ രോഗ മുക്തരായി.

നിലവിൽ 7,10,771 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് വരെ 23,38,035 പേ‌ർ സ‌ർക്കാ‌ർ കണക്കനുസരിച്ച് രോ​ഗമുക്തി നേടി. 74.90 ശതമാനമാണ് രാജ്യത്ത് നിലവിൽ രോ​ഗമുക്തി. 74.90 ശതമാനമാണ് രാജ്യത്ത് നിലവിൽ രോ​ഗമുക്തി. 10,441 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് പ്രതിദിന രോഗബാധ ഏറ്റവും കൂടുതല്‍. ആന്ധ്ര 7,895, തമിഴ്നാട് 5975, കർണാടക 5,938 എന്നിങ്ങനെയാണ് ഇന്നലത്തെ രോഗ ബാധിതരുടെ എണ്ണം.