Wed. Jan 22nd, 2025

തിരുവനന്തപുരം:

തിരുവനന്തപുരം  അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ എതിർപ്പിനെതിരെ  വിശദീകരണവുമായി  കേന്ദ്ര വ്യോമയാന മന്ത്രി  ഹർദീപ് സിങ് പുരി.  ഇന്നലെ അദ്ദേഹം ഉയർത്തിയ അതേ വാദങ്ങളുടെ തന്നെ മലയാള വിവർത്തനമാണ് ഇന്നും തന്റെ ഫെയ്‌സ്ബുക് പോസ്റ്റിൽ കേന്ദ്രമന്ത്രി കുറിച്ചത്.  പൊതു മേഖലയും സ്വകാര്യ മേഖലയും കൂടിയുള്ള  പങ്കാളിത്തത്തിലുള്ള രണ്ട് വിമാനത്താവളങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന കേരളം എന്തിന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ എതിർപ്പ് രേഖപ്പെടുത്തുന്നുവെന്നാണ് ഹർദീപ് സിംഗ് പുരി ഫേസ്ബുക്കിൽ ചോദിച്ചത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പൊതു മേഖലയും സ്വകാര്യ മേഖലയും കൂടിയുള്ള പങ്കാളിത്തത്തിൽ (Public Private Partnership) ഉള്ള വിമാനത്താവള വികസന സംരംഭങ്ങളുടെ കാര്യത്തിൽ കേരളം വളരെ മുന്നിലാണ്. ഇന്ത്യയിൽ ആദ്യത്ത PPP അടിസ്ഥാനത്തിലുള്ള എയർ പോർട്ട് CIAL കൊച്ചിയിലാണ് ഉയർന്നു വന്നത്.

വർഷം1.3 കോടി passenger capacity ഉള്ള CIAL, 2019- 20 വർഷം COVID-19 നു മുമ്പുള്ള കാലയളവു കണക്കിൽ എടുത്താൽ 96.2 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത് വളരെ വിജയകരമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.

അതു പോലെ കേരളത്തിൽ ഉള്ള ഒരു വിജയകരമായ PPP സംരംഭത്തിൻ്റെ ഉദാഹരണമാണ് കണ്ണൂർ വിമാനത്താവളം. യഥാർത്ഥത്തിൽ കൊച്ചി എയർപോർട്ടിൻ്റെ ശിലാസ്ഥാപനം 1994 ലെ UDF ഭരണകാലത്തും ഉദ്ഘാടനം 1999ൽ LDF ഭരണകാലത്തും ആയിരുന്നു.

ഇങ്ങനെ വളരെ വിജയകരമായ രണ്ട് എയർപോർട്ടുകൾ നടത്തുന്ന കേരള സർക്കാർ തന്നെ തിരുവനന്തപുരം എയർപോർട്ട് PPP മോഡലിൽ കൈമാറ്റം ചെയ്യുന്നതിനെ എതിർക്കുകയാണ്. കേരളത്തിലെ സംയുക്ത രാഷ്ട്രീയ പാർട്ടികളുടെ മീറ്റിങ്ങ് തിരുവനന്തപുരം എയർപോർട്ടിൻ്റെ PPP മോഡലിനെ എതിർക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ ഏകദേശം 33% വ്യോമയാത്രികരെ കൈകാര്യം ചെയ്യുന്ന ഡൽഹിയിലെയും മുംബൈയിലേയും എയർപോർട്ടുകൾ 2006-07 ൽ PPP മോഡൽ ആക്കിയത് കോൺഗ്രസ്സിന്റെ UPA സർക്കാരാണ്. അതുമായി തുലനം ചെയ്താൽ ഇപ്പോൾ കൈമാറ്റപ്പെടുന്ന ആറ് എയർപോർട്ടുകൾ കൈകാര്യം ചെയ്യുന്നത് വെറും 10% ത്തിൽതാഴെ യാത്രക്കാരെ മാത്രമാണ്.

കേരള സർക്കാർ സ്വകാര്യവൽക്കരണത്തിന് എതിരാണെങ്കിൽ പിന്നെ എന്തിനാണ് ലേലത്തിൽ പങ്കെടുത്തത്? ന്യായമായ അവസരവും Right of First Refusal (സർക്കാരിൻ്റെ Bid ഏറ്റവും കൂടിയ Bid ൻ്റെ 10% ന് ഉള്ളിലാണെങ്കിൽ) ഉം സംസ്ഥാന സർക്കാരിനു നൽകിയിരുന്നു. പക്ഷെ കേരള സർക്കാരിൻ്റെ Bid 19.64% കുറവായിരുന്നു.

അതിനു ശേഷം അവർ ബഹു. കേരള ഹൈക്കോടതിയെ സമീപിക്കുകയും ഹർജി 2019 ഡിസംബറിൽ നിരസിക്കപ്പെടുകയും ചെയതു. ഹർജിക്കാർ പിന്നീട് ബഹു. സുപ്രീം കോടതിയിൽ SLP ഫയൽ ചെയ്തു. സുപ്രീം കോടതി തിരിച്ച് കേരള ഹൈക്കോടതിയിലേക്ക് റെമിറ്റ് ചെയ്തു. ഇപ്പോൾ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ Stay നിലവിലില്ല.

കേന്ദ്ര മന്ത്രിസഭ writ petition ൻ്റെ ഫലത്തിൻ്റെയും Concessionaire കരാർ നിബന്ധനകളുടെയും അടിസ്ഥാനത്തിൽ എയർപോർട്ട് സ്വകാര്യവത്ക്കരണം നടത്താൻ അനുവാദം നൽകിയിരിക്കുകയാണ്.

നിയമ നടപടിയിൽ ഹർജിക്കാർ വിജയിച്ച് Bidding process Annulment/ Cancellation ആവുകയാണെങ്കിൽ Concessionaire എയർപോർട്ട് കൈവശാവകാശം AAIക്കു തന്നെ കൈ മാറുന്നതായിരിക്കും. AAI ക്കു നൽകിയ തുകയും കൂടുതലായി മുതൽ മുടക്കിയിട്ടുണ്ടെങ്കിൽ അതും അവർക്ക് തിരിച്ചു നൽകേണ്ടതായിരിക്കും.
AAI ൽ നിന്നും നഷ്ടപരിഹാരം ഒന്നും concessionaire ആവശ്യപെടാവുന്നതല്ല. അല്ലെങ്കിലും ഈ എയർപോർട്ടുകൾ 50 വർഷത്തെ പാട്ട കാലാവധിക്കു ശേഷം AAI ക്കു തന്നെ തിരിച്ചു ലഭിക്കുന്നതാണ്.

ഇതിനും പുറമേ Customs, Security, Immigration, Plant & Animal Quarantine, Health Services, Communication & Navigation Surveillance/Air Traffic Management Services മുതലായ പരമാധികാരങ്ങൾ തുടർന്നും സർക്കാർ ഏജൻസികൾക്ക് തന്നെ നൽകുന്നതായിരിക്കും.