Mon. Dec 23rd, 2024

ഡൽഹി:

സെപ്റ്റംബര്‍ 13ന് നടക്കേണ്ട നീറ്റ് പരീക്ഷ നീട്ടിവയ്ക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും പരീക്ഷ ഓൺലൈനായി നടത്താൻ കഴിയില്ലെന്നും ഐഎംസി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

അതേസമയം, നീറ്റ് പരീക്ഷ എഴുതാന്‍ വിദേശത്ത് നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ക്വാറന്റീന്‍ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഖത്തര്‍ കെഎംസിസി ആണ് അപേക്ഷ നൽകിയത്.