Wed. Jan 22nd, 2025

ഡൽഹി:

ഡൽഹിയിൽ ഐഎസ് ഭീകരൻ പിടിയിൽ.  സ്ഫോടക വസ്തുക്കളുമായി എത്തിയ ഇയാളെ പോലീസ് ഏറ്റുമുട്ടലിലൂടെയാണ് കീഴ്പ്പെടുത്തിയത്.  ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഡൽഹിയിലെ ബുദ്ധജയന്തി പാർക്കിനു സമീപം പൊലീസും ഭീകരനുമായി ഏറ്റുമുട്ടലുണ്ടായത്.

ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഇയാൾ എത്തിയതെന്ന് ഭീകരനെ പിടികൂടിയ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ അറിയിച്ചു.  പ്രാഥമിക ഘട്ട അന്വേഷണം നടക്കുകയാണ്. സ്ഥലത്ത് പൊലീസ് വിന്യാസം വർധിപ്പിച്ചിട്ടുണ്ട്.  ഇവിടെ എൻഎസ്ജി സംഘം പരിശോധന നടത്തുന്നുണ്ട്. സ്ഫോടക വസ്തു നീർവീര്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.