Sat. Apr 5th, 2025

ഡൽഹി:

ഇന്ത്യയിൽനിന്ന് കടന്ന് സ്വന്തം രാജ്യം സ്ഥാപിച്ചെന്ന് അവകാശപ്പെടുന്ന വിവാദ ആൾദൈവം നിത്യാനന്ദ പുതിയ കറൻസിയും പുറത്തിറക്കി.  സ്വന്തം രാജ്യമായ കൈലാസത്തിലെ ‘റിസർവ് ബാങ്ക് ഓഫ് കൈലാസ’ നിർമിച്ച ‘കൈലാസിയൻ ഡോളർ’ ആണ് ശനിയാഴ്ച പുറത്തിറക്കിയത്.

11.66 ഗ്രാം സ്വർണത്തിലാണ് ഒരു കൈലാസിയൻ ഡോളർ നിർമിച്ചിരിക്കുന്നതെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പെൺകുട്ടികളെ തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ അറസ്റ്റിലാവുമെന്ന് വന്നതോടെയാണ് ഇയാൾ ഇന്ത്യ വിടുന്നത്.

പാസ്പോർട്ട് റദ്ദാക്കിയിട്ടും ഇന്ത്യ വിട്ട നിത്യാനന്ദ 2019 അവസാനത്തോടെ കൈലാസം എന്ന പേരിൽ  ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപിൽ രാജ്യം സ്ഥാപിച്ചെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇന്റർ പോൾ അടക്കം അന്വേഷണം നടത്തുകയാണെങ്കിലും ഇയാളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.