Mon. Dec 23rd, 2024

ഡൽഹി:

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69, 878 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,75,701 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 945 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.  ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 55, 794 ആയി. ഇതുവരെ 22,22,577 പേർ രോഗമുക്തരായി.

മഹാരാഷ്ട്രയിലും പ്രധാന ദക്ഷിണേന്ത്യയിലും രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 14,161 പേര്‍ രോഗ ബാധിതരായി. ആന്ധ്രയില്‍ 9,544 ഉം കര്‍ണാടകയില്‍ 7,571 ഉം തമിഴ് നാട്ടില്‍ 5,995 ഉം പേര്‍ ഇന്നലെ രോഗബാധിതരായി. ഉത്തര്‍ പ്രദേശില്‍ 4,991 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 3,245 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ബിഹാറിലും രോഗികളുടെ എണ്ണം ഉയരുകയാണ്.