Fri. Nov 22nd, 2024

ജനീവ:

കൊവിഡ് 19 പകര്‍ച്ച വ്യാധി രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യസംഘടന മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസസ്‌.  1918ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്ലൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കൊവിഡ് 19 ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രോഗം പടർന്ന് പിടിക്കാനുള്ള ശൃംഖല പണ്ട് ഉള്ളതിനേക്കാൾ ഇപ്പോഴാണ് കൂടുതൽ. ദേശീയ ഐക്യവും ലോക സാഹോദര്യവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്പാനിഷ് ഫ്ലൂവിൽ അഞ്ച് കോടി ആളുകളാണ് മരിച്ചതെങ്കിൽ എട്ട് ലക്ഷം ആളുകൾ മാത്രമേ കൊവിഡ് മൂലം മരിച്ചുള്ളു.  പിപിഇ കിറ്റില്‍ അഴിമതി നടത്തുന്നത് കൊലപാതകത്തിന് തുല്യമാണെന്നും പിപിഇ കിറ്റ് ഇല്ലാതെ ആരോഗ്യപ്രവർത്തകർ ജോലി ചെയ്യുകയാണെങ്കിൽ അതവരുടെ ജീവന് ആപത്താണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. അമേരിക്ക, ബ്രസീല്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനം കൂടുതലായി ഉള്ളത്.  കൊവിഡിന്റെ രണ്ടാം വരവ് തടയാനൊരുരുങ്ങുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.