Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സംസ്ഥാനം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ ആശയക്കുഴപ്പം മാറിയെന്ന് വിദഗ്ദ്ധ സമിതി അധ്യക്ഷൻ ബി ഇഖ്ബാൽ. കൊവിഡ് മരണം ആണോ അല്ലയോ എന്നത് സാങ്കേതിക വിഷയമാണ്. അതിൽ സർക്കാർ നൽകിയിരിക്കുന്ന വിശദീകരണം തൃപ്തികരമാണ്. സംശയം ഉയർന്ന മരണങ്ങൾ കൂട്ടിയാൽ പോലും കേരളത്തിന്റെ മരണനിരക്ക് ഒരു ശതമാനത്തിന് താഴെയായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കേരളത്തില്‍ രോഗവ്യാപനം കൂടിയത് ആരോഗ്യവകുപ്പിന്റെ നോട്ടപ്പിശക് കൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ മരണസംഖ്യ കുറച്ച് കാണിക്കുവാൻ വേണ്ടി പല മരണങ്ങളും കൊവിഡ് ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തുന്നില്ല എന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് വിദഗ്ദ്ധ സമിതി അധ്യക്ഷന്റെ പ്രതികരണം.