വാഷിങ്ടണ്‍ ഡിസി:
കൊവിഡ് മഹാമാരി 100 ദശലക്ഷം ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ലോക ബാങ്ക്. 60 ദശലക്ഷം ജനങ്ങൾ ദരിദ്രരാകുമെന്നാണ് ലോകബാങ്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ പുതിയ കണക്കുകൾ പ്രകാരം 70 മുതൽ 100 ദശലക്ഷം വരെ ആളുകള്‍ തകർച്ചയിലേക്ക് നീങ്ങുമെന്നും, കണക്കുകള്‍ ഇനിയും ഉയരാമെന്നും ലോക ബാങ്ക് പ്രസിഡൻറ് ഡേവിഡ് മാൽപാസ് പറഞ്ഞു. എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.