വയനാട് :
വയനാട് മാനന്തവാടിയിൽ കുട്ടികളുടെ ഉച്ചകഞ്ഞിക്കുള്ള അരി സ്കൂൾ അധികൃതർ മറിച്ചു വിറ്റ സംഭവത്തിൽ ഭക്ഷ്യഭദ്രത കമ്മീഷൻ കേസെടുത്തു. സപ്ലൈ ഓഫീസറോട് കമ്മീഷന്‍ വിശദീകരണം തേടുകയും ചെയ്തു. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിര്‍ദേശം. ജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും അരിവിതരണം പരിശോധിക്കാൻ കലക്ടർ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. മാനന്തവാടി കല്ലോടി സെന്റ് ജോസഫ് യുപി സ്കൂളിൽ നിന്നാണ് 386 കിലോ അരി സൂപ്പർ മാർക്കറ്റിലേക്ക് മറിച്ച് വിറ്റത്.