Sun. Apr 6th, 2025

ഡൽഹി:

മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ അധികാരം ദുരുപയോഗം ചെയ്തതിന് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് 2018ൽ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.  

ജസ്റ്റിസ് ഗോഗോയ് വിരമിച്ചതിനാൽ ഈ പൊതുതാത്‌പര്യ ഹര്‍ജിയുടെ പ്രസക്തിയില്ലാതായെന്നാണ് കോടതി നിരീക്ഷിച്ചത്.   നിരവധി കത്തുകൾ അയച്ചിട്ടും സുപ്രീംകോടതി രജിസ്ട്രി തന്റെ ഹർജി പട്ടികയിൽ ലിസ്റ്റ് ചെയ്തില്ലെന്ന് പരാതിക്കാരൻ വാദിച്ചെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.