Sun. Feb 23rd, 2025

ഡൽഹി:

വാർഷിക ഉത്സവത്തിനായി മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങൾക്ക് തുറക്കാൻ അനുമതി നൽകി സുപ്രീം കോടതി. മഹാരാഷ്ട്ര  സർക്കാരിന്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി അനുമതി നൽകിയത്.  വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്ന സർക്കാർ, മതപരമായ ചടങ്ങുകൾക്ക് അനുമതി നിഷേധിക്കുന്നത് വിചിത്രമാണെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ നിരീക്ഷിച്ചു.

 എന്നാൽ, ഗണേശ ചതുർഥി അടക്കം ആയിരങ്ങൾ എത്തുന്ന മറ്റ് ആഘോഷങ്ങൾക്ക് ഉത്തരവ് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.   പുരി ജഗന്നാഥൻ തങ്ങളോട് ക്ഷമിച്ചത് പോലെ, മറ്റ് ദൈവങ്ങളും ക്ഷമിക്കുമെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.