Mon. Dec 23rd, 2024

തിരുവനന്തപുരം:

വിമാനത്താവള വിഷയത്തിൽ താൻ എടുത്ത നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ശശി തരൂർ എംപി. തന്‍റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. വോട്ടർമാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ തന്നെ ഉൾപ്പെടുത്തരുതെന്നും തരൂര്‍ പറഞ്ഞു.

തന്‍റെ സഹപ്രവർത്തകർ മറ്റൊരു നിലപാട് എടുക്കുന്നതിന് മുൻപ് അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ കൃത്യമായും നിലപാട് അവരോട് വിശദീകരിക്കുമായിരുന്നു. തന്റെ നിയോജക മണ്ഡലത്തിന്‍റെ താൽപര്യത്തിന് വേണ്ടിയാണ് നിലപാടെടുത്തിട്ടുള്ളത്. ഒരു എംപി എന്ന നിലയിൽ തന്‍റെ ജോലിയാണ് അതെന്നും തരൂര്‍ പ്രതികരിച്ചു. വിമാനത്താവള വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച ശശി തരൂരിനെതിരെ പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ പരോക്ഷ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തലത്തിലാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.

By Binsha Das

Digital Journalist at Woke Malayalam