Mon. Dec 23rd, 2024

മോസ്കോ:

വിഷബാധയേറ്റ് കുഴഞ്ഞു വീണ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ ആരോഗ്യനില അതീവ ഗുരുതമായി തുടരുന്നു.  അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് മാറ്റും.  നവാൽനിയുടെ ജീവൻ രക്ഷിക്കാൻ എല്ലാ സഹായവും നൽകുമെന്ന് ജർമ്മൻ ചാൻസിലർ ആംഗല മെർക്കൽ അറിയിച്ചു.  

കഴിഞ്ഞ ദിവസം  വിമാനയാത്രക്കിടെ ചായയിൽ വിഷം കലർത്തിയാണ് അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമം നടന്നത്. എന്നാൽ, ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് സംബന്ധിച്ച് ഒരു വിവരും ലഭിച്ചിട്ടില്ല.

സൈബീരിയൻ പട്ടണമായ ടോംസ്കിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രക്കിടെ അവശനിലയിലായ അദ്ദേഹത്തെ, വിമാനം  വിമാനം അടുത്തുള്ള എയർപോർട്ടിൽ എമർജൻസി ലാൻഡിംഗ് നടത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.