Mon. Dec 23rd, 2024

തിരുവനന്തപുരം:

കൊവിഡ് പ്രതിരോധത്തിനിടെ ജൂനിയർ നഴ്സുമാർ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ നഴ്സിങ് വിദ്യാർത്ഥികളെ തിരികെ വിളിക്കുന്നു.  സർക്കാർ മെഡിക്കൽ കോളേജുകളിലെ അവസാന വർഷ ബിഎസ്‌സി, ജിഎൻഎം  വിദ്യാർത്ഥികളെയാണ് തിരികെ വിളിക്കുന്നത്.  

ഈ മാസം 24 മുതൽ അക്കാദമിക് , ക്ലിനിക് ഡ്യൂട്ടിക്ക് ഹാജരാകാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടണമെന്ന് പ്രിൻസിപ്പൾമാർക്ക് സംസ്ഥാന ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.  ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട്  375 ജൂനിയർ നഴ്‌സുമാരാണ്  സമരത്തിനിറങ്ങിയത്.