Mon. Dec 23rd, 2024

ബെയ്ജിങ്:

പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച് ബെയ്ജിങ് ആരോഗ്യവകുപ്പ്.  നഗരത്തില്‍ തുടര്‍ച്ചയായ 13 ദിവസവും കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകാൻ ബെയ്ജിങ് തീരുമാനിച്ചിരിക്കുന്നത്.  മാസ്‌ക് ധരിക്കേണ്ടതില്ലെന്ന അധികൃതരുടെ നിര്‍ദേശം വന്നെങ്കിലും ജനങ്ങളെല്ലാം മാസ്‌ക് ധരിച്ചാണ് വെളളിയാഴ്ച പുറത്തിറങ്ങിയത്.