Mon. Dec 23rd, 2024

പേരാമ്പ്ര:

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഴിക്കോട് പേരാമ്പ്ര മത്സ്യ ചന്തയില്‍ സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തിൽ എല്ലാവരും ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. രോഗവ്യാപനത്തിന്റെ സാഹചര്യംനിലനിൽക്കെ പേരാമ്പ്രയിൽ സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

മീന്‍വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന  അഞ്ച് പേര്‍ മല്‍സ്യവില്‍പനയ്ക്ക് എത്തിയതോടെയാണ്  തര്‍ക്കം തുടങ്ങിയത്. അതേസമയം,  അക്രമത്തിൽ പ്രതിഷേതിച്ച് ഇന്ന് പേരാമ്പ്രയിൽ യുഡിഫ് ഹര്‍ത്താലും പ്രഖ്യാപിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam