Thu. Jan 23rd, 2025

ന്യൂഡല്‍ഹി:

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ അഭിജിത് മുഖര്‍ജി. ‘നിങ്ങളുടെ പ്രാര്‍ത്ഥനയും ആശംസകളും ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ട് അച്ഛന്‍ സുഖം പ്രപിച്ച് വരുന്നു, എല്ലാവര്‍‌ക്കും നന്ദി’-അഭിജിത് മുഖർജി ട്വിറ്ററില്‍ കുറിച്ചു.

ഡല്‍ഹി ആർമി റിസർച്ച് ആന്‍റ് റഫറൽ ആശുപത്രിയിൽ ചികില്‍സയിലുള്ള പ്രണബ് മുഖര്‍ജിയെ വെൻറിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്നു ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹത്തിന് ചികിത്സയ്ക്കു മുൻപു നടത്തിയ പരിശോധനയിൽ കൊവിഡും സ്ഥിരീകരിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam