Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മൂന്ന് മരണവും സംഭവിച്ചത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.

കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസ (72), മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാൽ (58), മലപ്പുറം ചെറിയമുണ്ട സ്വദേശി എയ്ന്തീൻ കുട്ടി (71) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആലപ്പുഴയിൽ കനാൽ വാർഡ് സ്വദേശി ക്ലീറ്റസ് (82) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ വീട്ടിൽ വച്ചായിരുന്നു മരണം. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയ ക്ലീറ്റസിന്റെ സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. പരിശോധനാഫലം പോസിറ്റീവായി.