Mon. Dec 23rd, 2024

ഭോപ്പാല്‍:

മധ്യപ്രദേശിലെ ഗവണ്‍മെന്‍റ് ജോലികള്‍ ഇനി സംസ്ഥാനത്തുള്ള പൗരന്മാര്‍ക്കായി നീക്കിവെയ്ക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. മധ്യപ്രദേശുകാര്‍ക്ക് മാത്രം ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട  സര്‍ക്കാര്‍ ഉത്തരവും കൂടുതല്‍ വിശദാംശങ്ങളും ഉടന്‍ തന്നെ പുറത്തുവിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൊഴിലവസരങ്ങള്‍ കുറഞ്ഞ് വരുമ്പോള്‍ സംസ്ഥാനത്തെ യുവതയെകുറിച്ച് ഉത്കണ്ഠയുണ്ടാവേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. മധ്യപ്രദേശിലെ വിഭവങ്ങള്‍ കെെകാര്യം ചെയ്യാന്‍ ഉത്തമരായവര്‍ സ്വന്തം നാട്ടുകാരാണെന്നും അദ്ദേഹം പറഞ്ഞു.  ഇതിനായി ഏകീകൃതമായ ഡാറ്റബേസ് സംവിധാനം നിലവിൽ വരുമെന്നും ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി.

 

By Binsha Das

Digital Journalist at Woke Malayalam