Mon. Dec 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ചു. മൊബെെല്‍ മോഷണത്തിന് കസ്റ്റഡിയിലെടുത്ത പൂന്തുറ സ്വദേശി അന്‍സാരിയാണ് മരിച്ചത്. സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

കിഴക്കേ കോട്ടയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഇന്നലെ വെെകുന്നേരം 5 മണിക്കാണ് നാട്ടുകാര്‍ ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും അന്‍സാരിയെ കാണാത്തതിനെ തുടര്‍ന്ന് രാത്രി 9.45 ഓടെ കതക് തല്ലിതുറന്ന് പൊലീസ് അകത്ത് കടന്നപ്പോഴാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം, അന്‍സാരിയെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് സംഭവസമയത്ത് ഇവിടെ ഉണ്ടായിരുന്ന റാഫി മാധ്യമങ്ങളോട് പറഞ്ഞു. ജനമൈത്രി കേന്ദ്രത്തിലേക്ക് അൻസാരിയെ കൊണ്ടു വരുമ്പോൾ ഇയാളും മറ്റൊരാളും രണ്ട് ഹോംഗാർഡുമാരാണ് ഉണ്ടായിരുന്നത്. തന്റെ പക്കൽ നിന്നും ഒരു സിഗരറ്റും വാങ്ങിയാണ് അൻസാരി ശുചിമുറിയിലേക്ക് പോയതെന്നും ദൃക്സാക്ഷിയായ റാഫി പറയുന്നു. അതേസമയം, സംഭവത്തില്‍ ക്രെെംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam