Wed. Jan 22nd, 2025
ജയ്‌പുർ:

രാവിലെ പതിനൊന്ന് മണിയ്ക്ക് ആരംഭിച്ച രാജസ്ഥാന്‍ നിയമസഭാ സമ്മേളനം ഉച്ച്യ്ക്ക് ഒരു മണിവരെ നിര്‍ത്തിവെച്ചു. ഒരു മണിക്ക് ശേഷം വിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് കോണ്‍ഗ്രസും, അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് ബിജെപിയും അറിയിച്ചു. സമ്മേളനത്തിൽ ആദ്യമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അവതരിപ്പിക്കുന്ന വിശ്വാസ പ്രമേയം ചര്‍ച്ചചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് ബിഎസ്പി എംഎല്‍എമാര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കണമെന്ന് ബിഎസ്പി ദേശീയ നേതൃത്വം വിപ്പ് നല്‍കിയിട്ടുമുണ്ട്. 

By Athira Sreekumar

Digital Journalist at Woke Malayalam