Sun. Feb 23rd, 2025
യുഎഇ:

പലസ്‍തീൻ പ്രദേശങ്ങൾ സംയോജിപ്പിക്കാനുള്ള ഇസ്രയേൽ നീ‍ക്കം മരവിപ്പിച്ചത് നയതന്ത്ര നേട്ടമാണെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാഷ്. പലസ്തീന്റെ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത് തടയുന്നതിൽ ഇസ്രായേലിന്റെ പ്രതിജ്ഞാബദ്ധത യുഎഇ ഉറപ്പാക്കിയിട്ടുണ്ട്. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇരു രാജ്യങ്ങളും സമാധാന കരാറിലെത്തിയത്. 

By Athira Sreekumar

Digital Journalist at Woke Malayalam