ന്യൂഡല്‍ഹി:
ഡിഗ്രി അവസാന വർഷ പരീക്ഷകൾക്കായി കോളേജുകൾ തുറക്കാമെന്ന് ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് കോളേജുകൾ തുറക്കാനുള്ള തീരുമാനമെന്നും ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഡിഗ്രി അവസാന വർഷ പരീക്ഷ നിർബന്ധമാക്കിയ യുജിസി സർക്കുലർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർഥികൾ നൽകിയ ഹർജി സുപ്രീംകോടതി കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. ഈ സമയത്ത് കേന്ദ്രസര്‍ക്കാരിന്‍റെയും, യുജിസിയുടെയും മറുപടി തേടി സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഈ മറുപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും.