Sun. Dec 22nd, 2024
ജയ്പുർ :

രാജസ്ഥാനില്‍ ഒരു മാസം നീണ്ടു നിന്ന രാഷ്ട്രീയ നാടകത്തിന് അന്ത്യം. അശോക് ഗഹ്‍ലോത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമസഭയില്‍  വിശ്വാസവോട്ട് തേടി. ശബ്ദവോട്ടോടെയാണ് വിശ്വാസവോട്ട് നേടിയത്. ഇനി ആറു മാസത്തേക്ക് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനാകില്ല. 200 അംഗ സഭയില്‍  125 അംഗങ്ങളുടെ പിന്തുണ ലഭിച്ചു ഗെഹ്‌ലോതിന്‌. സച്ചിന്‍  പൈലറ്റ് തീര്‍ത്ത പ്രതിസന്ധിക്കിടയില്‍ ഇന്നാണ്  രാജസ്ഥാന്‍ നിയമസഭാ സമ്മേളനം ആരംഭിച്ചത്. അനുരഞ്ജനശ്രമങ്ങള്‍ക്ക് ശേഷം സച്ചിന്‍ പൈലറ്റും അനുഭാവികളും കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. വിശ്വാസ  വോട്ടെടുപ്പില്‍ ഗെഹ്ലോതിനെ പിന്തുണക്കുകയും ചെയ്തു.

By Arya MR