Thu. Dec 19th, 2024

ന്യൂഡല്‍ഹി:

അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പിന് ശ്രീലങ്കയെയും യുഎഇയെയും ബാക്ക്അപ്പ് വേദികളായി ഐസിസി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് മറ്റ് രാജ്യങ്ങളെ ഐ സി സി പരിഗണിക്കുന്നത്. എന്നാൽ, ലോകകപ്പിന് ഇനിയും ഒരുവർഷം അവശേഷിക്കുന്നതിനാൽ  ഇന്ത്യ തന്നെ വേദിയാവാനാണ് സാധ്യത.  ബാക്ക്‌അപ്പ് വേദികള്‍ നിശ്ചയിക്കുന്നത് അന്താരാഷ്‌ട്ര ടൂര്‍ണമെന്‍റുകളില്‍ പതിവായുള്ള രീതിയാണെന്ന്  ഐസിസി വിശദീകരിച്ചു.

By Binsha Das

Digital Journalist at Woke Malayalam