Wed. May 7th, 2025
കോട്ടയം:

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ, കോടതിയിൽ കുറ്റംനിഷേധിച്ച് ബിഷപ് ഫ്രാങ്കോ മുളക്കൽ. കോട്ടയം അഡീഷണൽ സെഷൻ കോടതിയിൽ ഹാജരായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. ആയിരം പേജുള്ള കുറ്റപത്രത്തിലെ പ്രസക്തഭാഗങ്ങളാണ് വായിച്ചത്. കേസിന്റെ വിചാരണ അടുത്തമാസം 16ന് ആരംഭിക്കും. പീഡനത്തിനിരയായ കന്യാസ്ത്രീയെ 16ന് ആദ്യം വിസ്തരിക്കും. ദൈവത്തിന്റെ മുന്നിലുള്ള സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടെയെന്ന്, കോടതിനടപടിക്ക് ശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam