Mon. Dec 23rd, 2024
തിരുവനന്തപുരം:

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിക്കുന്ന സിബിഐ സംഘം അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തി.അപടകത്തിൽ ദുരൂഹത ആരോപിച്ചു രംഗത്ത് എത്തിയ കലാഭവൻ സോബിയെ അപകടസ്ഥലത്ത് എത്തിച്ചാണ് അന്വേഷണ സംഘം തെളിവ് ശേഖരിച്ചത്. സോബിയുടെ അവകാശവാദത്തിന് വിരുദ്ധമായ ചില മൊഴികളാണ് അപകടസ്ഥലത്ത് ഉണ്ടായിരുന്ന മറ്റുള്ളവർ സിബിഐക്ക് നൽകിയത്. അപകടം നടന്ന സ്ഥലത്തും സമീപപ്രദേശങ്ങളിലുമായി അഞ്ചുമണിക്കൂറോളമാണ് സിബിഐ സംഘം തെളിവെടുപ്പ് നടത്തിയത്.