Sat. Apr 26th, 2025

ഡൽഹി:

നികുതി ദായകരെ സഹായിക്കാനായി  കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്ന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്.  പ്രത്യക്ഷ നികുതി നിയമം ലളിതമാക്കല്‍, നികുതി നിരക്ക് കുറയ്ക്കല്‍ എന്നിവ പ്രഖ്യാപനത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.  കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍നിന്ന് 22 ശതമാനമാക്കി കുറച്ചതുള്‍പ്പടെയുള്ള പരിഷ്‌കാരങ്ങൾ  പ്രത്യക്ഷ നികുതി ബോര്‍ഡ് ഇതിനകം  നടപ്പാക്കിയിട്ടുണ്ട്.

 

By Arya MR