Mon. Dec 23rd, 2024
മോസ്കോ:

കൊവിഡിനെതിരായി വികസിപ്പിച്ചെടുത്ത ‘സ്പുട്‌നിക് 5′ എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്റെ ആദ്യ ബാച്ച് രണ്ടാഴ്ചക്കുളളില്‍ വിതരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ അറിയിച്ചു. വാക്‌സിന് വലിയ തോതിലുളള കയറ്റുമതി സാധ്യതയുണ്ടെന്നും, എന്നാൽ  ആദ്യം രാജ്യത്തിനാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ ആഭ്യന്തര വിപണിയെയാണ് പരിഗണിക്കുന്നതെന്നും അറിയിച്ചു.