ബംഗളൂരു:
ബംഗളൂരുവില്‍ ഇന്നലെ രാത്രിയുണ്ടായ പൊലീസ് വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവായ യുവാവിന്‍റെ മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ള ഫേസ്ബുക്ക് കുറിപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഘടിച്ചെത്തിയ ഒരു വിഭാഗം ആളുകള്‍ എംഎല്‍എയുടെ വീടിന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു.
പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ആകാശത്തേയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 110 പേരെ അറസ്റ്റ് ചെയ്തതായി ബെഗളൂരു സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. അതേസമയം, അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു. മാധ്യമ പ്രവർത്തകർക്കും പൊലീസിനുമെതിരായ അക്രമം അംഗീകരിക്കാനാകില്ല. സമാധാനം പാലിക്കണമെന്നും യെദ്യൂരപ്പ ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.