Mon. Dec 23rd, 2024
ബാംഗ്ലൂർ :

ബംഗളൂരുവിൽ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എസ് ഡി പി ഐ നേതാവ് അറസ്റ്റിൽ. മുസാമിൽ പാഷയാണ് അറസ്റ്റിലായത്. സംഘർഷത്തിന് പിന്നിൽ എസ് ഡി പി ഐയുടെ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി സി ടി രവി മാധ്യമങ്ങളോട് പറഞ്ഞു. പ്രവാചക നിന്ദ ആരോപിക്കപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ ബംഗളൂരുവിൽ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ മരിച്ചു. സംഭവത്തിൽ അറുപതോളം പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്.

110 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു. കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ മരുമകൻ നവീന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. പോസ്റ്റ് പുറത്തുവന്ന് ഒരു മണിക്കൂറിനകം ആയിരത്തോളം പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. സംഭവത്തിൽ നവീനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.നിലവിൽ സ്ഥിതി പൂർണമായും ശാന്തമായതായി കമീഷണർ കമൽ പാന്ത് പറഞ്ഞു. ബംഗളൂരു നഗരത്തിൽ നിരോധനാജ്ഞയും ഡി ജെ ഹള്ളി, കെ ജെ ഹള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്.