Thu. Jan 23rd, 2025
കൊച്ചി:

പ്രശസ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ജി കെ മേനോന്‍ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയില്‍ ഏകദേശം 20 വര്‍ഷക്കാലത്തോളം സേവനമനുഷ്ടിച്ച അദ്ദേഹം 1970-ലാണ് വിരമിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിലും ജോലി ചെയ്തിട്ടുണ്ട്. 1956, 1969 വര്‍ഷങ്ങളിലെ ഓസ്‌ട്രേലിയന്‍ പര്യടനം മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജി കെ മേനോന്‍ പ്രശസ്തിയുടെ കൊടുമുടി കേറുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam