Wed. Jan 22nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാൽ തീരമേഖലയിൽ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. അതിശക്തമായ മഴയ്ക്ക് ശമനം ഉണ്ടാകുമെങ്കിലും സാധാരണനിലയിലുള്ള മഴ പന്ത്രണ്ടാം തീയതി വരെ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

By Athira Sreekumar

Digital Journalist at Woke Malayalam